കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; പങ്കെടുക്കുന്നത് വിവിധ ജില്ലകളിൽ നിന്നായി 557 കളിക്കാർ

കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; വിവിധ ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത് 557 കളിക്കാർ

ഇരിങ്ങാലക്കുട : ചെസ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് പോൾ വളപ്പില 9 വയസ്സിന് താഴെയുള്ള ദേശീയ ചാമ്പ്യൻ ഡി. വി. വിജയേഷുമായി കരു നീക്കിക്കൊണ്ട് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ബിജു ജോസ് കൂനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി മുഖ്യാതിഥിയായിരുന്നു. ചെസ്സ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ്, ചാമ്പ്യൻഷിപ്പ് കോഡിനേറ്റർ പോൾ തോമസ് മാവേലി,ജോൺ നിതിൻ തോമസ്, ഡോ. ഡേയിൻ ആന്റണി എന്നിവർ പങ്കെടുത്തു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 557 കളിക്കാർ പങ്കെടുക്കുന്നചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും.ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ജനുവരിയിൽ നടക്കുന്ന ദേശീയ ചെസ് ഇൻ സ്കൂൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.

Please follow and like us: