ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ നവംബർ 23 ന് നഗരസഭ ഓഫീസിന് മുന്നിൽ ആം ആദ്മി പാർട്ടിയുടെ എകദിന നിരാഹാരസമരം ആദ്മി

ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്ക് എതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് നഗരസഭ ഓഫീസിൽ മുന്നിൽ എകദിന നിരാഹാരസമരം

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ പരാജയങ്ങൾക്കും വികസന സ്തംഭനത്തിനുമെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് ഏകദിന നിരാഹാര സമരം. നഗരസഭ ഓഫീസിന് മുന്നിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് സമരമെന്ന് ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി, മണ്ഡലം പ്രസിഡന്റ് ജിജിമോൻ മാപ്രാണം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. നികുതി പണം പാഴാക്കി കളയുന്ന ഒട്ടേറെ പദ്ധതികളാണ് നഗരസഭ പരിധിയിൽ ഇന്നുള്ളത്. ആധുനിക ഫിഷ് മാർക്കറ്റ്, ഷീ ലോഡ്ജ്, മാർക്കറ്റിനുള്ളിലെ മിനി ബസ് സ്റ്റാൻഡ്, പുനർനിർമ്മിക്കാൻ പൊളിച്ച് മാറ്റിയ അറവുശാല, ഒഴിഞ്ഞ് കിടക്കുന്ന പകൽ വീടുകൾ, പാതിയിൽ നിലച്ച ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ, നഗരസഭ ഓഫീസിലെ സോളാർ പദ്ധതി എന്നിവ ഉദാഹരണങ്ങളാണ്. ബൈപ്പാസ് റോഡും അമൃത് പദ്ധതിയെ തുടർന്ന് നഗരസഭ പരിധിയിലെ വിവിധ റോഡുകളും തകർന്ന അവസ്ഥയിലാണ്. ടോയ്ലറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. പ്രതികരിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണെന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ വാർഡുകളിലും ആം ആദ്മി മൽസരിക്കുമെന്നും ഇവർ അറിയിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പ്രൊഫ ഷാജു കെ കെ, നഗരസഭ കമ്മിറ്റി പ്രസിഡണ്ട് ഡിക്സൻ കൂവക്കാടൻ, സെക്രട്ടറി വിൻസെൻ്റ് കണ്ടംകുളത്തി, സ്റ്റേറ്റ് മീഡിയ സെൽ അംഗം ബാലചന്ദ്രമേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: