രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ നവംബർ 23 ന് മെഗാതൊഴിൽമേള; പങ്കെടുക്കുന്നത് ഐടി, ബാങ്കിംഗ്, ഫിനാൻസ്, ഹെൽത്ത്, എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നിന്നായി അമ്പതോളം സ്ഥാപനങ്ങൾ

രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ നവംബർ 23 ന് മെഗാതൊഴിൽ മേള; പങ്കെടുക്കുന്നത് ഐടി, ബാങ്കിംഗ്, ഹെൽത്ത്,എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നിന്നായി 50 ഓളം സ്ഥാപനങ്ങൾ.

 

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും സെൻ്റ് ജോസഫ്സ് കോളേജിലെ എച്ച്ആർഡി സെല്ലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള നടത്തുന്നു. 23 ന് സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ഷാജു ലോനപ്പൻ, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷത വഹിക്കും.ഐടി, ബാങ്കിംഗ്, ഫൈനാൻസ് , ഓട്ടോമൊബൈൽ, ഹെൽത്ത്, എഡ്യൂക്കേഷൻ, ഇൻഷുറൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ നിന്നായി 2000 ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യമേഖലയിൽ നിന്നായി 50 ഓളം കമ്പനികളാണ് പങ്കെടുക്കുന്നത്. 23 ന് രാവിലെ 9 ന് കോളേജിൽ സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ രേഖകൾ സഹിതം 9 ന് തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. സംഘാടകരായ ബാലു സി ആർ , ഡോ ജോസ് കുര്യാക്കോസ് , നിഖില സോമൻ, പൂജ അനിൽദത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: