നവജാതശിശുസംരക്ഷണവാരാചരത്തിന് തുടക്കമായി; ആരോഗ്യകേരളം ഒരുക്കിയ നവജാത ശിശു സംരക്ഷണ കിറ്റുകൾ കൈമാറി
ഇരിങ്ങാലക്കുട : നവജാതശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും നവജാത ശിശു സംരക്ഷണത്തെ സംബന്ധിച്ച് ബോധവല്ക്കരണം നൽകാൻ ലക്ഷ്യമിട്ട് കൊണ്ട് നവജാത ശിശു സംരക്ഷണ വാരാചരത്തിന് തുടക്കമായി. വാരാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വച്ച് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം തൃശ്ശൂർ ഒരുക്കിയ നവജാത ശിശു സംരക്ഷണ കിറ്റ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ജനിച്ച 25 നവജാതശിശുക്കൾക്ക് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് -പ്രസിഡന്റ് ലതാ ചന്ദ്രൻ വിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത 75 ബേബി ബെഡ്ഡുകളും വിതരണം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ പി ടി ജോർജ്ജ്, ഡെപ്യൂട്ടി ഡിഎംഒ &ഡിഎൽഒ ഡോ. ഫ്ലെമി ജോസ്, ഡിഎൻഒ ഷീജ എം എസ്സ്,എം സി എച്ച് ഓഫീസർ ഇൻ ചാർജ് റൂബി പി എ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ അൽജോ സി ചെറിയാൻ, മണപ്പുറം ഫൌണ്ടേഷൻ സി എസ്സ് ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ , സുബിതൻ പി എസ്സ്, ലേ സെക്രട്ടറി പ്രഭ വി പി, നഴ്സിങ്ങ് സൂപ്രണ്ട് ഉമാദേവി പി എ എന്നിവർ ആശംസകൾ ആശുപത്രി നേർന്നു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ സജീവ്കുമാർ പി സ്വാഗതവും സൂപ്രണ്ട് ഡോ ശിവദാസ് എം ജി നന്ദിയും പറഞ്ഞു.