ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 20 മുതൽ 25 വരെ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 20 മുതൽ 25 വരെ ആഘോഷിക്കും. 20 ന് വൈകീട്ട് 5.45 ന് തിരുനാളിന് കൊടിയേറ്റുമെന്ന് ആശ്രമം പ്രിയോർ ഫാ ജോയ് പീണിക്കപറമ്പിൽ, ജനറൽ കൺവീനർ സിജു കുറ്റിക്കാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 21 , 22 , 23 തീയതികളിൽ വൈകീട്ട് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ അഖിൽ നെല്ലിശ്ശേരി, ഫാ ജോർജ്ജ് വേഴപറമ്പിൽ, ഫാ റോബി വളപ്പില എന്നിവർ കാർമ്മികത്വം വഹിക്കും. 23 ന് വൈകീട്ട് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭക്തസംഘടനകളുടെ വാർഷികം സെൻ്റ് തോമസ് കത്തീഡ്രൽ വികാരി ഫാ ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്യും. 24 ന് തിരുനാൾ ദിനത്തിൽ രാവിലെ 9.30 ന് പ്രസുദേന്തി വാഴ്ച, 10 ന് ഫാ മിനേഷ് പുത്തൻപുരയിലിൻ്റെ നേതൃത്വത്തിൽ തിരുനാൾ പാട്ടുകുർബ്ബാന, വൈകീട്ട് 5 ന് ഫാ ബിജു പുതുശ്ശേരിയുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി, തുടർന്ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികൾ. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഈ വർഷവും സഹായം നൽകും. സംഘാടകരായ ജോസ് മംഗലത്തുപറമ്പിൽ, സിജു യോഹന്നാൻ, ബാബു ആന്റണി, സ്റ്റാൻലി ഓട്ടോക്കാരൻ, വിനു ആൻ്റണി , വിനോയ് പന്തലിപ്പാടൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.