മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ സഹകരണ വാരാഘോഷ പരിപാടികൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട : നവംബർ 14 മുതൽ 20 വരെ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖത്തിൽ മുകന്ദപുരം – ചാലക്കുടി താലൂക്ക് തല വാരാഘോഷത്തിന് തുടക്കമായി. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ വേദവതി കെ അധ്യക്ഷത വഹിച്ചു . ” സഹകരണ സംഘങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നു ” എന്ന വിഷയത്തിൽ മുൻ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പ്രബന്ധം അവതരിപ്പിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും കൂടുതൽ നിക്ഷേപം സമാഹരിച്ച കാട്ടൂർ സർവീസ് സഹകരണ ബാങ്കിനും ചാലക്കുടി റീജിയണൽ സഹകരണ സംഘത്തിനും സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. വാരാഘോഷം സ്വാഗത സംഘം ചെയർമാൻ കെ സി ജെയിംസ് സ്വാഗതവും സംഘം അസി. രജിസ്ട്രാർ ബ്ലിസൺ സി ഡേവിസ് നന്ദിയും പറഞ്ഞു.