വാർഡ് വിഭജനം; കരട് വിജ്ഞാപനമായി; ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ

വാർഡ് വിഭജനം; കരട് വിജ്ഞാപനമായി; ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ

ഇരിങ്ങാലക്കുട :കരട് വിജ്ഞാപനമായി, ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ. നിലവിലെ 41 വാർഡുകൾ 2011 ലെ സെൻസസ് അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കുകയായിരുന്നു. വാർഡ് 1- മൂർക്കനാട്, വാർഡ് 2 – ബംഗ്ലാവ്, വാർഡ് 3 – കരുവന്നൂർ , വാർഡ് 4 – പീച്ചാംപിള്ളിക്കോണം, വാർഡ് 5- ഹോളിക്രോസ് സ്കൂൾ, വാർഡ് 6 – മാപ്രാണം, വാർഡ് 7 – മാടായിക്കോണം , വാർഡ് 8 – നമ്പ്യങ്കാവ് , വാർഡ് 9 – കുഴിക്കാട്ടുകോണം, വാർഡ് 10 – കാട്ടുങ്ങച്ചിറ, വാർഡ് 11-ആസാദ് റോഡ്, വാർഡ് 12 – ഗാന്ധിഗ്രാം നോർത്ത്, വാർഡ് 13 – ഗാന്ധിഗ്രാം, വാർഡ് 14 – ഗാന്ധിഗ്രാം ഈസ്റ്റ്, വാർഡ് 15 – മുനിസിപ്പൽ ഹോസ്പിറ്റൽ, വാർഡ് 16 – മടത്തിക്കര, വാർഡ് 17 – ചാലാം പാടം, വാർഡ് 18-ചന്തക്കുന്ന്, വാർഡ് 19 – സെൻ്റ് ജോസഫ്സ് കോളേജ്, വാർഡ് 20- ഷൺമുഖം കനാൽ, വാർഡ് 21 ചേലൂർ, വാർഡ് 22- മുനിസിപ്പൽ ഓഫീസ്, വാർഡ് 23 – ഉണ്ണായിവാര്യർ കലാനിലയം, വാർഡ് 24-പൂച്ചക്കുളം, വാർഡ് 25- കണ്ഠേശ്വര്യം , വാർഡ് 26- കൊരുമ്പിശ്ശേരി, വാർഡ് 27-കാരുകുളങ്ങര, വാർഡ് 28- കൂടൽമാണിക്യം, വാർഡ് 29- ബസ് സ്റ്റാൻഡ്, വാർഡ് 30- ആയുർവേദ ഹോസ്പിറ്റൽ, വാർഡ് 31- ക്രൈസ്റ്റ് കോളേജ്, വാർഡ് 32-എസ് എൻ നഗർ, വാർഡ് 33- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വാർഡ് 34-പള്ളിക്കാട്, വാർഡ് 35 – സിവിൽ സ്റ്റേഷൻ, വാർഡ് 36- കണ്ടാരംതറ, വാർഡ് 37- പൊറത്തിശ്ശേരി, വാർഡ് 38- മഹാത്മാ സ്കൂൾ, വാർഡ് 39-തളിയക്കോണം നോർത്ത്, വാർഡ് 40-കല്ലട, വാർഡ് 41-തളിയകോണം നോർത്ത്, വാർഡ് 42- പുത്തൻതോട്, വാർഡ് 43- പുറത്താട് എന്നിങ്ങനെയാണ് കരട് വിജ്ഞാപനത്തിലുള്ളത്. ആയുർവേദ ആശുപത്രി, ഗാന്ധിഗ്രാം നോർത്ത് എന്നിങ്ങനെയാണ് പുതിയ വാർഡുകളുടെ പേരുകൾ എങ്കിലും നിലവിലെ പല വാർഡുകളുടെയും അതിർത്തികളിലും മാറ്റം വരുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപന സെക്രട്ടറിമാർ തയ്യാറാക്കിയ വാർഡ് വിഭജന റിപ്പോർട്ടുകൾ ജില്ലാ കളക്ടർമാരും ഡിലിമിറ്റേഷൻ കമ്മീഷനും പരിശോധിച്ച ശേഷമാണ് സംസ്ഥാനത്ത് പഞ്ചായത്ത് , നഗരസഭ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിസംബർ 3 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Please follow and like us: