കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കണമെന്നും കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം
ഇരിങ്ങാലക്കുട : കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കണമെന്നും കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം. ബിആർസി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡൻറ് കെ ആർ സത്യപാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻറ് ടി വിനോദിനി സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി വിദ്യ കെ വി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം വി ജോതിഷ് കണക്കുകളും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ദീപ ആൻറണി, ജില്ലാ ജോയിൻ സെക്രട്ടറി ടി എ സജീവൻ ,കെ. കെ താജുദീൻ കെ.ജി. മോഹനൻ , ബി സജീവ്, പി .വി . ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
കെ .ഡി ബിജു രക്തസാക്ഷി പ്രമേയവും എം എസ് സുധിപ് അനുശോചനപ്രമേയവും സന്ന എ .എ , കിഷോർ എൻ .ആർ, ധന്യ സി.ആർ എന്നിവർ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.
ഭാരവാഹികളായി വിദ്യ കെ വി ( പ്രസിഡണ്ട്),കെ ആർ സത്യപാലൻ (സെക്രട്ടറി)
എം വി ജോതിഷ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.