ആനന്ദപുരം ഗവ. യുപി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള എഴ് ലക്ഷത്തോളം രൂപ ഉപയോഗിച്ച്
ഇരിങ്ങാലക്കുട : ആനന്ദപുരം ഗവ യു പി സ്കൂളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ , പിടിഎ പ്രസിഡന്റ് സുനിൽകുമാർ എ എസ്, എം പി ടി എ പ്രസിഡന്റ് ഷീബ ജയൻ, എസ് എം സി ചെയർമാൻ നിരൂപ് എ ടി, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാർ, വികസന സമിതി അംഗങ്ങൾ,രക്ഷിതാക്കൾ,അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ് ഇ ടി ബീന സ്വാഗതവും പി ടി എ വൈസ് പ്രസിഡന്റ് സിജി പ്രദീപ് നന്ദിയും പറഞ്ഞു.