മൂർക്കനാട് ഇരട്ടക്കൊലപാതകകേസ് ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ ചാമക്കാല സ്വദേശി വൈഷ്ണവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി; നടപടി മൂർക്കനാട് കേസിൽ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ

മൂർക്കനാട് ഇരട്ടക്കൊലപാതകകേസ് ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ ചാമക്കാല സ്വദേശി വൈഷ്ണവിനെ കാപ്പ ചുമത്തി തടങ്കിലാക്കി; നടപടി മൂർക്കനാട് കേസിൽ ജാമ്യത്തിന് ശ്രമിക്കുന്നതിനിടയിൽ

ഇരിങ്ങാലക്കുട :കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇച്ചാവ എന്നറിയപ്പെടുന്ന ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ വൈഷ്ണവിനെ (26 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി. മൂര്‍ക്കനാട്ടെ ഇരട്ടക്കൊലപാതകം, നാല് വധശ്രമക്കേസ്സുകള്‍, കവര്‍ച്ച തുടങ്ങി പത്തോളം കേസ്സുകളില്‍ പ്രതിയാണ്. ഇരട്ടകൊലപാതക കേസ്സില്‍ ജാമ്യത്തിന് ശ്രമിച്ചു വരുന്നതിനിടെയാണ് കാപ്പ ചുമത്തിയത്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനാണ് ആറ് മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കൈപ്പമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് റാഫി ചേനകപറമ്പില്‍, ഷിജു എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Please follow and like us: