തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി നഗരസഭാ യോഗത്തിൽ വീണ്ടും വിമർശനം; ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ – മാപ്രാണം റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് സ്വകാര്യ ബസ്സുകളും ഭാരവാഹനങ്ങളും സർവീസ് നടത്തുന്നതായും വിമർശനം

തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം; ക്രൈസ്റ്റ് കോളേജ് -മാപ്രാണം റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് ഭാരവാഹനങ്ങളും സ്വകാര്യബസ്സുകളും സർവീസ് നടത്തുന്നതായും വിമർശനം

ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച അജണ്ടയിൽ ഉള്ള ചർച്ചയിലാണ് പ്രതിപക്ഷ അംഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നത്. റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും ഒരു റോഡും സഞ്ചാരയോഗ്യമല്ലെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയും റോഡ് പണികളുമായി ബന്ധപ്പെട്ട അജണ്ടകൾ പാസ്സാക്കുന്നതല്ലാതെ പണികൾ നടക്കുന്നില്ലെന്നും നടന്ന പണികൾ ഒക്കെ പാഴായെന്നും ചില വാർഡുകളിൽ മാത്രമാണ് പണികൾ നടക്കുന്നതെന്നും എൽഡിഎഫ് അംഗം സി സി ഷിബിനും ചൂണ്ടിക്കാട്ടി. നഗരസഭ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് അംഗം മാർട്ടിൻ ആലേങ്ങാടനും ബിജെപി അംഗം ടി കെ ഷാജുവും പറഞ്ഞു. ക്രൈസ്റ്റ് കോളേജ് – മാപ്രാണം റോഡ് നിർമ്മാണത്തെ തുടർന്ന് നൽകിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ട് സ്വകാര്യ ബസ്സുകളും ഭാരവാഹനങ്ങളും പള്ളിക്കാട് – സാന്ത്വന സദൻ റോഡിലൂടെ സർവീസ് നടത്തുകയാണെന്നും കേബിളുകളും കുടിവെള്ള പൈപ്പുകളും തകരുന്ന സാഹചര്യമാണെന്നും വണ്ടികൾ തടയേണ്ടി വരുമെന്നും എൽഡിഎഫ് അംഗങ്ങളായ സാനി സി എം , സതി സുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു. ഭാരവാഹനങ്ങളും ബസ്സുകളും സിവിൽ സ്റ്റേഷൻ വഴി മാത്രം സർവീസ് നടത്താൻ നടത്തേണ്ടതുള്ളൂവെന്നും ഇത് ഉറപ്പു വരുത്തണമെന്നും വൈസ് പ്രസിഡന്റ് – ചെയർമാൻ ബൈജു കുറ്റിക്കാടനും ആവശ്യപ്പെട്ടു. അമൃത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് നടക്കുന്നതെന്ന് ബിജെപി അഗം സന്തോഷ് ബോബനും ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് ദിശാബോർഡുകൾ സ്ഥാപിക്കണമെന്ന് എൽഡിഎഫ് അംഗം കെ പ്രവീണും ആവശ്യപ്പെട്ടു.

തകർന്ന് കിടക്കുന്ന റോഡുകളുടെ വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഡിസംബറിൽ തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അമൃത് പദ്ധതി സംബന്ധിച്ച് രണ്ട് തവണ യോഗങ്ങൾ വിളിച്ച് കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചെയർപേഴ്സൺ വിശദീകരിച്ചു.

  1.        ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഗ്രീൻ വേംസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്താനും പതിനഞ്ച് ദിവസത്തിനകം മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
Please follow and like us: