35 -മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; കിരീടം നിലനിർത്തി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ; എടതിരിഞ്ഞി എച്ച്ഡിപിയും ആനന്ദപുരം ശ്രീകൃഷ്ണയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

35- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവം; കിരീടം നിലനിർത്തി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ; എടതിരിഞ്ഞി എച്ച്ഡിപി യും ആനന്ദപുരം ശ്രീകൃഷ്ണയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ. ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ മേധാവിത്വം പുലർത്തി 550 പോയിൻ്റ് നേടിയാണ് നാഷണൽ കിരീടമണിഞ്ഞത്.462 പോയിൻ്റ് നേടി എടതിരിഞ്ഞി എച്ച്ഡിപി യും 448 പോയിൻ്റ് നേടി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഹയർസെക്കൻഡറി വിഭാഗത്തിൽ നാഷണൽ 257 ഉം എസ്എൻ സ്കൂൾ 206 സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ 205 ഉം പോയിൻ്റ് നേടി.

 

ഹൈസ്കൂൾ വിഭാഗത്തിൽ നാഷണല്‍ ഹയർസെക്കൻഡറി സ്കൂൾ 217 ഉം എടതിരിഞ്ഞി എച്ച്ഡിപി 193 ഉം ആനന്ദപുരം ശ്രീകൃഷ്ണ 186 പോയിൻ്റും നേടി.യുപി വിഭാഗത്തിൽ ഡോൺ ബോസ്കോയും ശ്രീക്യഷ്ണ, എൽഎഫ് സിഎച്ച്എസ് എന്നീ സ്കൂളുകൾ 80 പോയിൻ്റ് വീതം നേടി.

76 പോയിന്റ് നേടി നാഷണല്‍ സ്കൂൾ രണ്ടാം സ്ഥാനവും 71 പോയിൻ്റ് നേടി കരുവന്നൂർ സെൻ്റ് ജോസഫ്സ് മൂന്നാം സ്ഥാനവും നേടി.എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഡിബിഇഎം എൽ പി സ്കൂൾ ഇരിങ്ങാലക്കുടയും (65) എസ് എൻ ബി എസ് എസ് എൽ പി സ്കൂൾ പുല്ലൂരും (65) പങ്കിട്ടു.രണ്ടാം സ്ഥാനം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ആനന്ദപുരവും (63) എൽ എഫ് സി എൽപി സ്കൂള്‍ ഇരിങ്ങാലക്കുടയും (63) പങ്കിട്ടപ്പോൾ

മൂന്നാം സ്ഥാനം സെന്റ് സേവിയേഴ്സ് സി യു പി സ്കൂള്‍ പുതുക്കാട് (59) നേടി.

ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിൽ ഒന്നാം സ്ഥാനം

നാഷണൽ ഹയർസെക്കൻഡറി സ്കൂളും (89) രണ്ടാം സ്ഥാനം സെൻമേരീസ് ഹയർ സെക്കൻഡറി സ്കൂളും (85) മൂന്നാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും (84)

നേടി.യുപി സംസ്കൃതം വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളും (89)

രണ്ടാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും (86) മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഇരിഞ്ഞാലക്കുട സെൻമേരീസ് ഹയർ സെക്കൻഡറി സ്കൂളും (75) നേടിയപ്പോൾഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും (75) രണ്ടാം സ്ഥാനം ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയും (57) മൂന്നാം സ്ഥാനം സെൻറ് ആൻറണീസ് ഹൈസ്കൂൾ മൂർക്കനാടും (48) കരസ്ഥമാക്കി.യുപിഅറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും (65) രണ്ടാം സ്ഥാനം ജി യു പി എസ് വെള്ളാങ്കല്ലൂരും (63) മൂന്നാം സ്ഥാനം പി എസ് എം വി ഹയർസെക്കൻഡറി സ്കൂൾ കാട്ടൂരും (43) നേടി.

എൽ പി അറബിക്കിൽ ഒന്നാം സ്ഥാനം സെൻറ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ (45) ഉം രണ്ടാം സ്ഥാനം സെൻറ് ആൻറണീസ് എൽ പി സ്കൂൾ മൂർക്കനാട്, സെൻമേരീസ് എൽപിഎസ് എടതിരിഞ്ഞി, എഎൽപിഎസ് കാറളം എന്നിവരും (43) മൂന്നാം സ്ഥാനം

ഐ ജെ എൽ പി എസ് കല്ലേറ്റുംകര 41

നേടി.സംസ്കൃതോത്സവം ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട നാഷണല്‍ ഹയർസെക്കൻഡറി സ്കൂളും (178) രണ്ടാം സ്ഥാനം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ആനന്ദപുരവും ( 173 )മൂന്നാം സ്ഥാനം സെൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുടയും ( 160) നേടി

 

അറബി കലോത്സവം ഒന്നാം സ്ഥാനം ബി വി എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൽപ്പറമ്പും (140), രണ്ടാം സ്ഥാനം ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയും (99) മൂന്നാം സ്ഥാനം സെൻ്റ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂൾ മൂർക്കനാടും 71 നേടി.

  1.       സെൻ്റ് മേരീസ് സ്കൂളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു . നഗരസഭ വൈസ്-ചെയർമാൻ ബൈജു കുറ്റിക്കാടൻ, അഡ്വ ജിഷ ജോബി , എഇഒ നിഷ എം സി , ജനറൽ കൺവീനർ ആൻസൻ ഡൊമിനിക്, ഫാ ലാസ്സർ കുറ്റിക്കാടൻ, ഷാജി എം ജെ തുടങ്ങിയവർ പങ്കെടുത്തു.
Please follow and like us: