മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ചിലിയൻ ചിത്രം ” ഇൻ ഹെർ പ്ലേസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
97-മത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ചിലിയൻ ചിത്രം ” ഇൻ ഹെർ പ്ലേസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 8 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1955 ൽ ക്രില്ലോൺ ഹോട്ടലിൽ വച്ച് കാമുകനെ കൊന്ന എഴുത്തുകാരി മരിയ കരോലിന ഗീലിൻ്റെ യഥാർഥ കഥയെ ആസ്പദമാക്കിയാണ് 89 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിട്ടുള്ളത്. 2024 ലെ സാൻ സെബാസ്റ്റ്യൻ അന്തർദേശീയ ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്