ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ നാഷണൽ സ്കൂളിൻ്റെ മുന്നേറ്റം തുടരുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നാഷണൽ സ്കൂളിൻ്റെ മുന്നേറ്റം തുടരുന്നു.51 മത്സരങ്ങളുടെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ 159 പോയിന്റോടെ ഇരിങ്ങാലക്കുട നാഷണല്‍ ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 140 പോയിന്റോടെ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 139 പോയിന്റോടെ എസ് എൻ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ 44 മത്സരഫലങ്ങൾ പുറത്ത് വന്നപ്പോള്‍ ഒന്നാം സ്ഥാനം നാഷണല്‍ ഹയർസെക്കൻഡറി സ്കൂളും (133) രണ്ടാം സ്ഥാനം
എച്ച് ഡി പി എസ് എച്ച് എസ് എസ് എടതിരിഞ്ഞിയും മൂന്നാം സ്ഥാനം
ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളും (115) നേടി മുന്നേറുന്നു.
യുപി വിഭാഗത്തിൽ 22 മത്സരഫലങ്ങൾ വന്നപ്പോള്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ 50 ഉം കാറളം വി എച്ച് എസ് എസ് 46 ഉം ഡോൺ ബോസ്കോ ഹയർസെക്കൻഡറി സ്കൂൾ 45 പോയിൻ്റും നേടിയിട്ടുണ്ട്.
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഡി ബി ഇ എം എൽ പി സ്കൂൾ ഇരിങ്ങാലക്കുടയും രണ്ടാം സ്ഥാനം സെൻറ് സേവിയേഴ്സ് സി യു പി സ്കൂൾ പുതുക്കാട് മൂന്നാം സ്ഥാനം എസ് എൻ ബി എസ് എസ് എൽ പി സ്കൂൾ പുല്ലൂരും ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ആനന്ദപുരവും നേടി മുന്നേറുന്നു.
ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിൽ ഒന്നാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും
മൂന്നാം സ്ഥാനം നാഷണൽ ഹയർസെക്കൻഡറി സ്കൂളും
നേടി മുന്നേറുന്നു.
യുപി സംസ്കൃതം വിഭാഗത്തിൽ ഒന്നാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളും
രണ്ടാം സ്ഥാനം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട എൽ എഫ് സി ഹൈസ്കൂളും നേടി മുന്നേറുന്നു.
ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും രണ്ടാം സ്ഥാനം ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയും മൂന്നാം സ്ഥാനം സെൻറ് ആൻറണീസ് ഹൈസ്കൂൾ മൂർക്കനാടും നേടി മുന്നേറുന്നു.
യുപിഅറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും രണ്ടാം സ്ഥാനം ജി യു പി എസ് വെള്ളാങ്കല്ലൂരും മൂന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയും നേടി മുന്നേറുന്നു.
എൽപി അറബിക്കൽ ഒന്നാം സ്ഥാനം സെൻറ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ രണ്ടാം സ്ഥാനം സെൻറ് ആൻറണീസ് എൽ പി സ്കൂൾ മൂർക്കനാട് സെൻമേരീസ് എൽപിഎസ് എടതിരിഞ്ഞി എഎൽപിഎസ് കാറളം എന്നിവരും മൂന്നാം സ്ഥാനം
ഐ ജെ എൽ പി എസ് കല്ലേറ്റുംകര
നേടി മുന്നേറുന്നു.
നാല് ദിവസങ്ങളായി നടക്കുന്ന കലോൽസവം വെള്ളിയാഴ്ച സമാപിക്കും.