ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ നാഷണൽ സ്കൂൾ മുന്നിൽ

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ നാഷണൽ സ്കൂൾ മുന്നിൽ .

ഇരിങ്ങാലക്കുട : 35- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിവസം മത്സരങ്ങൾ പൂർത്തിയായപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 106

പോയിൻ്റോടെ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ . 34 ഇനങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നിട്ടുള്ളത്. 100 പോയിൻ്റ് നേടി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 91 പോയിൻ്റ് നേടി എസ് എൻ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ 24 മത്സരഫലങ്ങൾ പുറത്ത് വന്നപ്പോള്‍ ഒന്നാം സ്ഥാനം നാഷണല്‍ ഹയർസെക്കൻഡറി സ്കൂളും (82) രണ്ടാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളും (77) മൂന്നാം സ്ഥാനം എൽ എഫ് സി ഹൈസ്ക്കൂളും (66) നേടിയിട്ടുണ്ട്.

 

യുപി വിഭാഗത്തിൽ 12 മത്സരഫലങ്ങൾ വന്നപ്പോള്‍ നന്തിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളും പന്തല്ലൂര്‍ ജെ യു പി സ്കൂളും ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്കൂളും 27 പോയിൻ്റ് വീതം നേടി ഒന്നാം സ്ഥാനത്തുണ്ട്.രണ്ടാം സ്ഥാനത്ത് 26 പോയിന്റോടെ പൊറത്തിശ്ശേരി എം യു പി സ്കൂളും എടക്കുളം എസ് എൻ ജി എസ് എസ് യു പി സ്കൂളും കൽപ്പറമ്പ് ബി വി എം ഹൈസ്കൂളും മൂന്നാം സ്ഥാനത്ത് 25 പോയിൻ്റ് നേടി നാഷണൽ ഹയർസെക്കൻഡറി സ്കൂളുമുണ്ട്.

 

എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അവിട്ടത്തൂർ ഹോളി ഫാമിലി എൽപി സ്കൂളും രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട എൽഎഫ്സിഎൽ പി സ്കൂളും മൂന്നാം സ്ഥാനം എസ്എൻജി എസ്എസ്എൽ പി സ്കൂൾ എടക്കുളവും നടവരമ്പ് ഗവ. എൽ പി സ്കൂൾ നടവരമ്പും നേടിയിട്ടുണ്ട്.

 

ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും രണ്ടാം സ്ഥാനം ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയും മൂന്നാം സ്ഥാനം സെൻറ് ആൻറണീസ് ഹൈസ്കൂൾ മൂർക്കനാടും നേടിയിട്ടുണ്ട്.

 

യുപിഅറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും രണ്ടാം സ്ഥാനം ജി യു പി എസ് വെള്ളാങ്കല്ലൂരും മൂന്നാം സ്ഥാനം പി എസ് എം വി എച്ച് എസ് എസ് കാട്ടൂരും നേടിയിട്ടുണ്ട്.

Please follow and like us: