താണിശ്ശേരിയിൽ കോഴിക്കട ഉടമയെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

താണിശ്ശേരിയിൽ കോഴിക്കട ഉടമയെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

 

ഇരിങ്ങാലക്കുട : താണിശ്ശേരിയിൽ കോഴിക്കടയിൽ കയറി പാപ്പിനിവട്ടം പുന്നത്ത് വീട്ടിൽ നിയാസിനെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ . താണിശ്ശേരി കുറുവത്ത് വീട്ടിൽ ദിനേഷ് (48) നെയാണ് കാട്ടൂർ സി ഐ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ 24 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ കോഴിക്കടയുടെ അടുത്ത് വെട്ടേറ്റ നിയാസ് കോഴിക്കട തുടങ്ങിയതാണ് അക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിച്ച ദിനേഷിനെ ഇരിങ്ങാലക്കുട ചന്തക്കുന്ന് ഭാഗത്ത് നിന്നാണ് പിടികൂടിയത് . ഉദ്യോഗസ്ഥരായ ബാബു ജോർജ്, അസീസ്, ദിഷത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 2004 ൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ തന്നെ മറ്റൊരു വധശ്രമകേസ്സിലും 2019 ൽ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസ്സിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Please follow and like us: