കൽപറമ്പ് സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയി യുവാവിനെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . കൽപറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവിനെ (32 വയസ്സ്) മർദ്ദിച്ച കേസിലെ ഒന്നാം പ്രതി വെളയനാട് ചന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ ( 31 വയസ്സ്) നെയാണ് കാട്ടൂർ സി ഐ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മർദ്ദിച്ച പത്തംഗസംഘത്തിലെ ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രണവിൻ്റെ കൂട്ടുകാരനും അബു താഹിറും തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 24 ന് രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ഉദ്യോഗസ്ഥരായ ബാബു ജോർജ് , ധനേഷ് സി ജി, സിജു, ജീവൻ, ഉമേഷ്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടി കൂടിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് അറിയിച്ചു.