നെടുപുഴ, വിയ്യൂർ എന്നിവടങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങൾ കവർന്ന വെളയനാട് സ്വദേശി അറസ്റ്റിൽ…

നെടുപുഴ, വിയ്യൂർ എന്നിവടങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങൾ കവർന്ന വെളയനാട് സ്വദേശി അറസ്റ്റിൽ.

 

ഇരിങ്ങാലക്കുട : നെടുപുഴ,വിയ്യൂർ എന്നിവിടങ്ങളിൽ നിന്നും ബൈക്കും സ്കൂട്ടറും മോഷ്ടിച്ച വെളയനാട് സ്വദേശി പിടിയിൽ. വെളയനാട് തറയിൽ വീട്ടിൽ ഇളമനസ്സ് എന്നറിയപ്പെടുന്ന റിജു (27 വയസ്സ്) എന്ന ആളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. മോഷണ കേസിൽ ഉൾപെട്ട് വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഏതാനും ദിവസം മുൻപ് ആണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ നിന്നും നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് വാഹന പരിശോധനയ്ക്കിടയിലാണ് പിടികൂടിയത്. ഇയാളുടെ പേരിൽ തൃശ്ശൂർ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ആയി പന്ത്രണ്ടോളം സമാന കേസുകൾ നിലവിലുണ്ടെന്നും താക്കോൽ വെച്ച് പോകുന്ന വാഹനങ്ങൾ മോഷ്ടിക്കുന്നത് ആണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട സബ് ഡിവിഷണൽ ഓഫീസർ കെ ജി സുരേഷിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ എസ് ഐ ക്ലീറ്റസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ അമ്പാടൻ, കമൽ കൃഷ്ണ , ദിനുലാൽ ഡി മോഹൻ, രജീഷ് ആനാപ്പുഴ എന്നിവരും ഉണ്ടായിരുന്നു .

Please follow and like us: