ആലുവ ചൊവ്വരയിൽ ലോറി ബൈക്കിലിടിച്ച് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശിയായ വിദ്യാർഥി മരിച്ചു.
ഇരിങ്ങാലക്കുട : ആലുവയ്ക്കടുത്ത് ചൊവ്വരയിൽ നടന്ന വാഹനപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാർഥി മരിച്ചു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കരിപറമ്പിൽ ചന്ദ്രൻ്റെ മകൻ സരുൺ (18 വയസ്സ് ) ആണ് മരിച്ചത്. ചൊവ്വര കെഎംഎം കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് . രാവിലെ വീട്ടിൽ കോളേജിൽ എത്തിയതിന് ശേഷം ഭക്ഷണം വാങ്ങിക്കാൻ കൂട്ടുകാരൻ്റെ ബൈക്ക് എടുത്ത് ഇറങ്ങിയപ്പോൾ ചൊവ്വര കൊണ്ടോട്ടിയിൽ വച്ച് ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം. സുജാതയാണ് അമ്മ. സ്വേദിക സഹോദരിയാണ് . സംസ്കാരം നാളെ രാവിലെ 11 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ .