കണ്ണൂർ എഡിഎമ്മിൻ്റെ ആത്മഹത്യ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ രാജി ആവശ്യപ്പെട്ടും നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം…

കണ്ണൂർ എഡിഎമ്മിൻ്റെ ആത്മഹത്യ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ രാജി ആവശ്യപ്പെട്ടും നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം.

ഇരിങ്ങാലക്കുട : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അപമാനിച്ച് ആത്മഹത്യയിലേക്ക് നയിച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കുക, കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടിയിൽ പ്രതിഷേധ പ്രകടനം . ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് ടി വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ അബ്ദുൽ ഹഖ് സി എസ്, പി കെ ഭാസി, ബാബു തോമസ്, സാജു പാറേക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറിമാരായ എം ആർ ഷാജു സ്വാഗതവും സുജ സജീവ് കുമാർ നന്ദിയും പറഞ്ഞു.

Please follow and like us: