പുല്ലുർ നാടക രാവിന് കൊടിയേറി; പരിപാടികൾ ഒക്ടോബർ 21 മുതൽ 27 വരെ
ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ” പുല്ലൂർ നാടക രാവ് ” ന് കൊടിയേറി. രാവിലെ നടന്ന ചടങ്ങിൽ വയലാർ രാമവർമ്മയുടെ മകൾ യമുന ഭാരതിയും സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടത്തും ചേർന്നാണ് കൊടിയേറ്റിയത്. സംഘാടക സമിതി ചെയർമാൻ എ എൻ രാജൻ അധ്യക്ഷത വഹിച്ചു. കൂടൽമാണിക്യം ദേവസ്വം മെമ്പർ വി സി പ്രഭാകരൻ, ശശി വെളിയത്ത്, അശോക് കുമാർ, എ സി സുരേഷ്, കിഷോർ പള്ളിപ്പാട്ട്, സോണി അജിത്, ഭാസുരംഗൻ, വരദമേനോൻ തുടങ്ങിയവർ പങ്കെടുത്തു.