കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീനാഥിൽ വച്ച് മരിച്ചു.
ഇരിങ്ങാലക്കുട : കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീ നാഥിൽ വച്ച് മരിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ ശ്രീലകം വീട്ടിൽ ആറ്റംകുളങ്ങര വാരിയത്ത് രാഘവൻ (64 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം . ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഉമാദേവിയും (റിട്ട അധ്യാപിക) കുടുംബാംഗങ്ങളും ഒന്നിച്ച് കഴിഞ്ഞ മാസം അവസാനമാണ് ഇവർ യാത്ര തിരിച്ചത്. ഹേമ ( കാനഡ ) , മനു ( യു കെ ) എന്നിവർ മക്കളും ശരത് വർമ്മ ( കാനഡ ) മരുമകനുമാണ്. സംസ്കാരം പിന്നീട് .