കൂടൽ മാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികവും ചരിത്ര സെമിനാറും ഒക്ടോബർ 14, 15 തീയതികളിൽ; ബ്രോഷർ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ നാലാം വാർഷികത്തിൻ്റെയും ചരിത്ര സെമിനാറിൻ്റെയും ബ്രോഷർ കലാമണ്ഡലം മുൻ വൈസ്-ചാൻസലർ ഡോ ടി കെ നാരായണൻ പ്രകാശനം ചെയ്തു. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ എറ്റ് വാങ്ങി. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ഭരണ സമിതി അംഗങ്ങളായ മുരളി ഹരിതം , അഡ്വ കെ ജി അജയ്കുമാർ, മുൻ മെമ്പർ ഭരതൻ കണ്ടേങ്കാട്ടിൽ, ആർക്കൈവ്സ് ഡയറക്ടർ ഡോ കെ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 14, 15 ദിവസങ്ങളിലായി നടക്കുന്ന ചരിത്ര സെമിനാർ 14 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഡോ രാജൻ ഗുരുക്കൾ, ഡോ വെളുത്താട്ട് കേശവൻ, ഡോ വി വി ഹരിദാസ്, ഡോ പി എസ് മനോജ് കുമാർ എന്നിവർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.