മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്ബിഐ യുടെ എടിഎമ്മിൽ വൻ കവർച്ച; 30 ലക്ഷത്തോളം രൂപ കവർന്നതായി സൂചന; മോഷണ സംഘം എത്തിയത് പുലർച്ചയോടെ കാറിൽ…

മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്ബിഐ യുടെ എടിഎമ്മിൽ വൻ കവർച്ച; 30 ലക്ഷത്തോളം രൂപ കവർന്നതായി സൂചന; മോഷണ സംഘം എത്തിയത് പുലർച്ചയോടെ കാറിൽ ; അന്തർ സംസ്ഥാന സംഘമെന്ന് പോലീസ്

 

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്ബിഐ യുടെ എടിഎമ്മിൽ വൻ കവർച്ച. 30 ലക്ഷത്തിൽ അധികം പണം മോഷ്ടാക്കൾ കവർന്നു പുലർച്ചെ രണ്ടരയോടെ കാറിൽ എത്തിയ സംഘമാണ് കവർച്ച നടത്തിയിട്ടുള്ളത്. ഗ്യാസ് കട്ടറിന് സമാനമായ ഉപകരണം കൊണ്ടാണ് എടിഎം മെഷീൻ തകർത്തിരിക്കുന്നതെന്നാണ് സൂചന. സംഘത്തിൽ നാലോളം പേർ ഉണ്ടെന്നാണ് അടുത്തുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ബാങ്കിൻ്റെ കീഴിലുള്ള നോഡൽ ഏജൻസിക്കാണ് എടിഎം നടത്തിപ്പിൻ്റെ ചുമതല. നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ലെങ്കിലും മുപ്പത് ലക്ഷത്തോളം രൂപ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.തോർത്ത് കൊണ്ടും മറ്റും മുഖം മറിച്ചിട്ടാണ് മോഷ്ടാക്കൾ എത്തിയിട്ടുള്ളത്. സമീപത്തെ സിസി ക്യാമറകളിൽ മോഷ്ടാക്കൾ സ്പ്രേ ചെയ്തിട്ടുണ്ട്. വിവരം അറിഞ്ഞതിനെ തുടർന്ന് റൂറൽ എസ്പി നവനീത് ശർമ്മയുടെയുടെയും സി ഐ അനീഷ് കരീമിൻ്റെയും നേത്യത്വത്തിലുള്ള പോലീസ് സംഘംസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. അന്തർ സംസ്ഥാന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും തൃശ്ശൂരിൽ രണ്ടിടത്ത് കൂടി കവർച്ച നടന്നിട്ടുണ്ടെന്നും റൂറൽ എസ്പി ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.മാസങ്ങൾക്ക് മുമ്പ് മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ കടകളിൽ മോഷണം നടന്നിരുന്നു.

Please follow and like us: