ലൈറ്റ്, പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം…

ലൈറ്റ്, പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം.

ഇരിങ്ങാലക്കുട : ലൈറ്റ് ആൻ്റ് പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് സ്വതന്ത്ര്യക്ഷേമപെൻഷൻ അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസ്സിയേഷൻ ഓഫ് കേരള തൃശ്ശൂർ ജില്ലാ സമ്മേളനം. ടൗൺ ഹാളിൽ ആരംഭിച്ച സമ്മേളനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സാബു സി എൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി എം എച്ച് ഇഖ്ബാൽ, ഭാരവാഹികളായ കെ എ വേണുഗോപാൽ, ബാബു മാവേലിക്കര, അജയൻ തിരുവനന്തപുരം, അനിൽകുമാർ പത്തനംതിട്ട എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി എസ് വേണു സ്വാഗതവും ജില്ലാ ട്രഷറർ പി സി ഹൈദ്രോസ് നന്ദിയും പറഞ്ഞു. വൈകീട്ട് പ്രകടനത്തെ തുടർന്ന് നടന്ന പൊതു സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സാബു സി എൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ,റാഫി ഫിനിക്സ്, ടി എസ് എസ് ബാവ എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാധരൻ മാസ്റ്റർ, ആൻസി സോജൻ , സാജ് സുരേഷ്, നെജു ഫെർഫെക്ട്, സലീഷ് നനദുർഗ്ഗ എന്നിവരെ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ ടി ചന്ദ്രൻ സ്വാഗതവും പ്രോഗ്രാം കൺവീനർ മെൽവിൻ തോമസ് നന്ദിയും പറഞ്ഞു. സമ്മേളനത്തിൻ്റെ ഭാഗമായി ചേർന്ന സാംസ്കാരിക സമ്മേളനം സനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്-പ്രസിഡണ്ട് നാസർ വോയ്സ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ എട്ട് മേഖലകളിൽ നിന്നായി മൂന്നുറോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Please follow and like us: