മുകുന്ദപുരം താലൂക്ക് പട്ടയമേള സെപ്റ്റംബർ 28 ന് ; വിതരണം ചെയ്യുന്നത് 230 ഓളം പട്ടയങ്ങൾ…

മുകുന്ദപുരം താലൂക്ക് പട്ടയമേള സെപ്റ്റംബർ 28 ന് ; വിതരണം ചെയ്യുന്നത് 230 ഓളം പട്ടയങ്ങൾ

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് തല പട്ടയമേള സെപ്റ്റംബർ 28 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. 2.30 ന് നടക്കുന്ന പരിപാടി റവന്യൂ മന്ത്രി അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്യും. താലൂക്കിലെ 28 വില്ലേജുകളിൽ നിന്നായി 230 ഓളം പട്ടയങ്ങൾ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഇത് സംബന്ധിച്ച് താലൂക്ക് കോൺഫ്രറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.അർഹതപ്പെട്ട എല്ലാവർക്കും പട്ടയങ്ങൾ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭ വൈസ്-ചെയർമാൻ ബൈജു കുറ്റിക്കാടൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുന്ദരി മോഹനൻ, ലിജി രതീഷ്, ജോസ് ജെ ചിറ്റിലപ്പിള്ളി, ബിന്ദു പ്രദീപ്, നിഷ ഷാജി, എംപി യുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട,ആർഡിഒ എം സി റെജിൽ, തഹസിൽദാർ കെ എം സാഹൂ എന്നിവർ സംസാരിച്ചു.

Please follow and like us: