പോക്സോ കേസ്സിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശിയായ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ…

പോക്സോ കേസ്സിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശിയായ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരീരിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയും വെള്ളാഞ്ചിറ സ്വദേശിയുമായ ശരത്തിനെ (28 വയസ്സ്) റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി.

കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ് അറസ്റ്റു ചെയ്തു. കൊടകര, ആളൂർ,

കൊമ്പിടിഞ്ഞാമാക്കൽ എന്നിവടങ്ങളിൽ ഇയാൾക്ക് ട്യൂഷൻ സ്ഥാപനങ്ങൾ ഉണ്ട്.

ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ള പരിചയത്തിൽ ഇയാൾ പെൺകുട്ടിയുമായി ഇസ്റ്റഗ്രാം, വാട്സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തിൻ വച്ച് പെൺകുട്ടിയുടെ ചിത്രങ്ങൾ എടുത്തു ഭീഷണിപ്പെടുത്തി.2021 മുതൽ പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാൾ നഗ്ന ഫോട്ടോൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് അയച്ചതായും പരാതിയുണ്ട്. ഇതോടെ മാനസ്സിക സമ്മർദ്ദത്തിലായ പെൺകുട്ടി മാതാവുമൊത്ത് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷിനെ സമീപിച്ചു പരാതിപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷ്, സീനിയർ സി.പി.ഒ ഇ.എസ് ജീവൻ, പി.എ.ഡാനി, സി.പി.ഒ കെ.എസ്.ഉമേഷ് വനിത എസ്.ഐ.സൗമ്യ എ.എസ്.ഐ. മിനിമോൾ, സീമ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Please follow and like us: