ഉന്നത് ഭാരത് അഭിയാൻ പദ്ധതി; സെൻ്റ് ജോസഫ്സ് കോളേജ്, റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് വില്ലേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കായി ഓണാഘോഷം…

ഉന്നത് ഭാരത് അഭിയാൻ പദ്ധതി; സെൻ്റ് ജോസഫ്സ് കോളേജ്, റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് വില്ലേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കായി ഓണാഘോഷം .

ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആളൂർ, പുല്ലൂർ, കടുപ്പശ്ശേരി, ആനന്ദപുരം, മനവലശ്ശേരി പാർട്ട് എ എന്നീ വില്ലേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങളെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് അബ്ദുൾഹക്കിം ഉദ്ഘാടനം ചെയ്തു. വൈസ്-പ്രിൻസിപ്പൽ സിസ്റ്റർ ഫ്ലവറിറ്റ്, റോട്ടറി ക്ലബ് സെക്രട്ടറി രഞ്ജി ജോൺ ചിറയത്ത്, .എൻ .എസ്.എസ്.പ്രോഗ്രാം ഓഫീസറായ വീണ സാനി, അധ്യാപിക ശ്രുതി എസ് എന്നിവർ സംസാരിച്ചു. ഓണപ്പുടവ, ഓണസദ്യ എന്നിവയോടൊപ്പം കോളേജിലെ ബയോടെക്നോളജി വിഭാഗം വികസിപ്പിച്ചെടുത്ത, വയോജനങ്ങൾക്കായുള്ള സുസ്ഥിതി എന്ന ആയുർവേദമരുന്നും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് എൻ.എസ്.എസ്.വളണ്ടിയർമാർ അവതരിപ്പിച്ച നിരവധി കലാപരിപാടികൾ അരങ്ങേറി.

Please follow and like us: