ഓണ സമൃദ്ധി 2024- കർഷക ചന്തയ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി…

ഓണ സമൃദ്ധി 2024- കർഷക ചന്തയ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി

 

ഇരിങ്ങാലക്കുട : കാർഷികവികസന വകുപ്പ് , ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തിൽ ഓണസമൃദ്ധി -കർഷകചന്തയ്ക്ക് കൃഷിഭവനിൽ തുടക്കമായി. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുമായി ആരംഭിച്ച കർഷക ച്ചന്ത നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, ജയ്സൻ പാറേക്കാടൻ, വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ , കൃഷി അസി. ഡയറക്ടർ എസ് മിനി, ഉദ്യോഗസ്ഥരായ എം ആർ അജിത്കുമാർ, എം കെ ഉണ്ണി, വിജയകുമാർ, കാർഷികവികസന സമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കർഷകരിൽ നിന്നും പത്ത് ശതമാനം അധിക വിലയിൽ സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയെക്കാൾ 30 % വിലക്കുറവിലാണ് കർഷകച്ചന്തയിൽ നൽകുന്നത്. സെപ്റ്റംബർ 11 മുതൽ 14 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് ആറ് വരെ കർഷകച്ചന്ത പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

Please follow and like us: