സബ്സിഡി ഇനങ്ങൾക്ക് മുപ്പത് ശതമാനവും ഡീപ്പ് ഡിസ്കൗണ്ട് മണിക്കൂറുകളിൽ മാവേലി ഇതര ഇനങ്ങൾക്ക് നാല്പത് ശതമാനം വിലക്കിഴിവുമായി സപ്ലൈകോയുടെ ഓണച്ചന്തയ്ക്ക് തുടക്കമായി…

സബ്സിഡി ഇനങ്ങൾക്ക് മുപ്പത് ശതമാനവും ഡീപ്പ് ഡിസ്കൗണ്ട് മണിക്കൂറുകളിൽ മാവേലി ഇതര ഇനങ്ങൾക്ക് നാല്പത് ശതമാനം വിലക്കിഴിവുമായി സപ്ലൈകോയുടെ ഓണച്ചന്തയ്ക്ക് തുടക്കമായി

 

ഇരിങ്ങാലക്കുട : ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഓണച്ചന്തയുമായി സപ്ലൈകോ . കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ഈ വർഷത്തെ ഓണച്ചന്ത ഠാണാവിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മുഴുവൻ സബ്സിഡി ഇനങ്ങളും മുപ്പത് ശതമാനം വിലക്കിഴവിൽ ലഭിക്കും. ഉച്ചയ്ക്ക് 2 മുതൽ നാല് മണി വരെയുള്ള ‘ഡീപ്പ് ഡിസ്കൗണ്ട് ഔവറിൽ ‘ 200 ഓളം മാവേലിഇതര ഇനങ്ങൾ നാല്പത് ശതമാനം വിലക്കിഴിവിലും ലഭിക്കും. സെപ്തംബർ 10 മുതൽ സെപ്തംബർ 14 വരെ രാവിലെ 10 മുതൽ 8 വരെ പ്രവർത്തിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ അധ്യക്ഷയായിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ ഷാജി കെ ആദ്യ വില്പന നിർവഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി എ മനോജ്കുമാർ, സോമൻ ചിറ്റേത്ത് , കെ എ റിയാസുദ്ദീൻ , ടി കെ വർഗ്ഗീസ് മാസ്റ്റർ, സപ്ലൈകോ ജൂനിയർ മാനേജർ ലിജ എൻ പിള്ള , ഓഫീസർ ഇൻ ചാർജ്ജ് വിൽസി സി ഡി എന്നിവർ സംസാരിച്ചു.

Please follow and like us: