നാലര പതിറ്റാണ്ടു പിന്നിട്ട ഇരിങ്ങാലക്കുട രൂപതയുടെ രൂപതയുടെ 47-ാം രൂപതദിനാഘോഷം…

നാലര പതിറ്റാണ്ടു പിന്നിട്ട ഇരിങ്ങാലക്കുട രൂപതയുടെ രൂപതയുടെ 47-ാം രൂപതദിനാഘോഷം;

പ്രതിഫലം ലക്ഷ്യമാക്കിയല്ല സഭയുടെ സേവനങ്ങളെന്ന് മാർ റാഫേൽ തട്ടിൽ ; വയനാട് ദുരിതബാധിതർക്കായി ഒരു കോടി ഇരുപത് ലക്ഷം രൂപ കൈമാറി.

 

ഇരിങ്ങാലക്കുട : പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങളാണ് സഭയുടെ മുഖമുദ്രയെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഇരിങ്ങാലക്കുട രൂപതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിൽ രൂപത മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വയനാട്ടിലെ ഭവന നിർമ്മാണ- പുനരധിവാസ പ്രവർത്തനങ്ങൾക്കായി രൂപതയിൽ നിന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപ കെ.സി.ബി.സി. പ്രതിനിധി ഫാദർ ജേക്കബ് മാവുങ്കലിന് കൈമാറി.

 

രൂപതയുടെ 2023 വർഷത്തെ കേരള സഭ താരം അവാർഡ് കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് മുൻ എം.ഡി. വി. ജെ. കുര്യൻ ഐ.എ.എസ്. – ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മാനിച്ചു.

 

ഹൊസൂർ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, ബെന്നി ബഹനാൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, വി. ജെ. കുര്യൻ ഐ.എ.എസ്., ഫാദർ ആന്റണി മുക്കാട്ടുകരക്കാരൻ, സുപ്പീരിയർ സിസ്റ്റർ ലൂസീന സി എസ് സി , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡേവിസ് ഊക്കൻ, വികാരി ജനറൽമാരായ മോൺ. ജോസ് മാളിയേക്കൽ മോൺ. വിൽസൻ ഈരത്തറ, മോൺ. ജോളി വടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.

രൂപതയുടെ സുവർണ്ണ ജൂബിലിക്ക് ഒരുക്കമായി ആരംഭിക്കുന്ന സുവർണ്ണഗേഹം പദ്ധതി ഉദ്ഘാടനം ചെയ്തു.

Please follow and like us: