മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശു മുത്തപ്പൻ്റെ തിരുനാളിന് സെപ്തംബർ 4 ന് കൊടിയേറ്റും…

മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശു മുത്തപ്പൻ്റെ തിരുനാളിന് സെപ്തംബർ 4 ന് കൊടിയേറ്റും.

 

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിലെ കുരിശുമുത്തപ്പൻ്റെ തിരുനാൾ സെപ്തംബർ 13, 14, 15 തീയതികളിൽ ആഘോഷിക്കും. സെപ്തംബർ 4 ന് രാവിലെ 6. 30 ന് തിരുനാളിന് കൊടിയേറ്റുമെന്ന് വികാരി ഫാ ജോണി മേനാച്ചേരി, ആഘോഷ കമ്മിറ്റി ജന. സെക്രട്ടറി ജോൺ പള്ളിത്തറ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സെപ്തംബർ 4 മുതൽ 12 വരെയുള്ള നവനാൾ ദിവ്യബലിക്ക് എഴ് ബിഷപ്പുമാർ കാർമ്മികത്വം വഹിക്കും. 13 ന് രാവിലെ പ്രതിഷ്ഠാകുരിശ് പൊതുവണക്കത്തിനായി സമർപ്പിക്കും. വൈകീട്ട് 5 ന് വഴിപാട് തിരി തെളിയിക്കൽ ചടങ്ങ് നടക്കും. 7 മണിക്ക് പുഷ്പ കുരിശ് എഴുന്നള്ളിപ്പ് ആരംഭിക്കും. തിരുനാൾ ദിനമായ സെപ്തംബർ 14 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ കാർമ്മികത്വം വഹിക്കും. വൈകീട്ട് 3.30 ന് തിരുനാൾ പ്രദക്ഷിണം , 7 ന് വർണ്ണമഴ എന്നീ പരിപാടികൾ നടക്കും. കൈക്കാരൻമാരായ അനൂപ് ബേബി അറയ്ക്കൽ, ടോമി എടത്തിരുത്തിക്കാരൻ , പബ്ലിസിറ്റി കൺവീനർ പോളി പള്ളായി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: