മഹാത്മാ അയ്യൻകാളിയുടെ 162-മത് ജയന്തി ആഘോഷം; ഭരണഘടനാ വിരുദ്ധമായി പട്ടികജാതിക്കാർക്ക് വരുമാന പരിധിയിൽ ക്രീമിലെയർ നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് അഖിലകേരള പുലയോദ്ധാരണസഭ…

മഹാത്മാ അയ്യൻകാളിയുടെ 162-മത് ജയന്തി ആഘോഷം; ഭരണഘടനാ വിരുദ്ധമായി പട്ടികജാതിക്കാർക്ക് വരുമാന പരിധിയിൽ ക്രീമിലെയർ നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് അഖിലകേരള പുലയോദ്ധാരണസഭ

ഇരിങ്ങാലക്കുട : ഭരണഘടനാ വിരുദ്ധമായി പട്ടികജാതിക്കാർക്ക് വരുമാന പരിധിയിൽ ക്രീമിലെയർ നടപ്പാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് അഖിലകേരള പുലയോദ്ധാരണസഭ ആവശ്യപ്പെട്ടു. സഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വ്യാപാരഭവനിൽ നടന്ന മഹാത്മാ അയ്യൻകാളി 162 -മത് ജയന്തി ആഘോഷം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ പ്രൊഫ പി പി സർവ്വൻ അധ്യക്ഷത വഹിച്ചു . എസ്എൻഡിപി മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, പുലയോദ്ധാരണ ട്രസ്റ്റ് സെക്രട്ടറി ഐ കെ ചന്ദ്രൻ, സഭ ജോ സെക്രട്ടറി ഷിബു കൊറ്റനെല്ലൂർ ,സംസ്ഥാന കമ്മിറ്റി അംഗം കെ വി ബാബുരാജ്, ആഘോഷ കമ്മിറ്റി ചെയർമാൻ ദിനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി യു കെ സദാനന്ദൻ സ്വാഗതവും ട്രഷറർ പി സി ആനന്ദൻ നന്ദിയും പറഞ്ഞു. നേരത്തെ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ ഒട്ടേറെ പേർ പങ്കെടുത്തു.

Please follow and like us: