ഇരിങ്ങാലക്കുടയിലെ ‘സ്‌നേഹക്കൂട്’ ഭവന നിർമ്മാണപദ്ധതി; മൂന്നാമത്തെ വീടിൻ്റെ താക്കോൽ കൈമാറി ;ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മൂന്ന് വീടുകൾ കൂടി നിർമ്മാണഘട്ടത്തിലെന്നും മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുടയിലെ ‘സ്‌നേഹക്കൂട്’ ഭവന നിർമ്മാണപദ്ധതി; മൂന്നാമത്തെ വീടിൻ്റെ താക്കോൽ കൈമാറി ;ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മൂന്ന് വീടുകൾ കൂടി നിർമ്മാണഘട്ടത്തിലെന്നും മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ച വീടിൻ്റെ താക്കോൽ കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കൈമാറി. പദ്ധതിക്ക് കീഴിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ നിർമ്മിച്ചുനൽകിയ ‘സ്‌നേഹക്കൂടാ’ണ് കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശിനിക്ക് കൈമാറിയത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിന്റെ യൂണിറ്റുകളുടെ മുൻകൈയിൽ, പൊതുജനങ്ങളുടെ സഹായങ്ങളും സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതി നടപ്പാക്കുന്നത്. ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും സാങ്കേതിക കാരണങ്ങളാൽ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോകുന്നവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മൂന്ന് വീടുകൾ കൂടി നിർമ്മാണ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷയായ ചടങ്ങിൽ പ്രിൻസിപ്പാൾ ആൻസൻ ഡൊമിനിക് സ്വാഗതവും, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജൂബി കെ ജോയ് നന്ദിയും പറഞ്ഞു. എൻഎസ്എസ് ജില്ലാ കോഡിനേറ്റർ എം വി പ്രതീഷ് പദ്ധതി വിശദീകരണം നടത്തി. ഡോ എൻ. രാജേഷ്, ഫാ. ലാസർ കുറ്റിക്കാടൻ, ഫെനി എബിൻ, എം ആർ ഷാജു, തോമസ് എ എ, ശ്രീജിത്ത്‌ ഒ എസ്, സൂര്യ തേജസ്‌, ഇ ആർ രേഖ, ശ്രീകല ഇ എസ് തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: