കർഷകദിനാചരണ ചുരുക്കി സ്വരൂപിച്ച തുക വയനാട് ദുരിതബാധിതർക്ക് കൈമാറി ആളൂർ ഗ്രാമപഞ്ചായത്ത്; കർഷകർക്ക് ലഭിച്ച ക്യാഷ് അവാർഡുകളും ദുരിതാശ്വാസനിധിയിലേക്ക്…

കർഷകദിനാചരണ ചുരുക്കി സ്വരൂപിച്ച തുക വയനാട് ദുരിതബാധിതർക്ക് കൈമാറി ആളൂർ ഗ്രാമപഞ്ചായത്ത്; കർഷകർക്ക് ലഭിച്ച ക്യാഷ് അവാർഡുകളും ദുരിതാശ്വാസനിധിയിലേക്ക്.

ഇരിങ്ങാലക്കുട : കർഷകദിനാചരണ ചടങ്ങുകൾ ചുരുക്കി സ്വരൂപിച്ച 20000 രൂപ ആളൂർ ഗ്രാമപഞ്ചായത്ത് വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കർഷക ദിനാചരണ ചടങ്ങിൽ വച്ച്

ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫണ്ട് എറ്റ് വാങ്ങി. മികച്ച കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്‌ നൽകിയ ക്യാഷ് അവാർഡുകളും കർഷകർ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജോജോ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടീന സിമെന്തി ,ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ്മാസ്റ്റർ, കെ ശ്രീകുമാർ, രതി സുരേഷ്, ജോസ് മാഞ്ഞൂരാൻ, ദിപിൻ പാപ്പച്ചൻ, അഡ്വ. എം എസ് വിനയൻ, എഡിഎ സോണിയ ആർ, എ ആർ ഡേവിസ്,കെ കെ പോളി, എം ബി ലത്തീഫ്,മുതിർന്ന കർഷകൻ കൊച്ചുവാറു, വനിത കർഷക സുജ അശോകൻ സെക്രട്ടറി സനീഷ് കെ വി അസിസ്റ്റന്റ് കൃഷി ഓഫീസർ വിജയപ്പൻ എന്നിവർ സംസാരിച്ചു.

Please follow and like us: