മരം മുറിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്സ് സംഘം എത്തി താഴെയിറക്കി…

മരം മുറിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്സ് സംഘം എത്തി താഴെയിറക്കി…

ഇരിങ്ങാലക്കുട : മരം മുറിക്കാൻ പ്ലാവിൽ കയറി ശിഖരങ്ങൾ മുറിച്ച് മാറ്റുന്നതിനിടെ മുറിക്കാൻ ഉപയോഗിച്ച വാൾ കൊണ്ട് ഇടത് കൈക്ക് പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ യുവാവിനെ ഇരിങ്ങാലക്കുട ഫയർഫോഴ്സ് സംഘം എത്തി താഴെയിറക്കി. കഴിഞ്ഞ ദിവസം പകൽ പതിനൊന്നരയോടെ ആയിരുന്നു സംഭവം. എടക്കുളം സ്വദേശി ദിലീപിൻ്റെ വീട്ടിൽ മരം മുറിക്കാൻ എത്തിയ പൂമംഗലം പുരപ്പുറത്ത് വീട്ടിൽ സുഭാഷ് (46 വയസ്സ്) നാണ് പരിക്കേറ്റത്. ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് അവശനായി മരത്തിൽ കുടുങ്ങിയ സുഭാഷിനെ ഫയർ സ്റ്റേഷൻ ഓഫീസർ കെ എസ് ഡിബിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തി ആദ്യം മുറിവ് തുണി കൊണ്ട് കെട്ടി കോണിയിൽ സുരക്ഷിതനായി ഇറയ്ക്കുകയായിരുന്നു. തുടർന്ന് സുഭാഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ യൂണിറ്റിലെ ഉദ്യോഗസ്ഥരായ അരുൺമോഹൻ, സന്ദീപ്, പ്രദീപ്, റിനോ പോൾ, സുമേഷ്, അജിത്, അജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Please follow and like us: