ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എംആർഐ സ്കാൻ സെൻ്റർ ആരംഭിക്കുന്നു…
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ആശുപത്രിയിൽ മാഗ്നസ് ഡയ്ഗനോസിസ് മാനേജ്മെന്റിന്റെ സഹകരണത്തോടെ എംആർഐ സ്കാൻ സെൻ്റർ ആരംഭിക്കുന്നു. ആഗസ്റ്റ് 18 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സ്കാൻ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആശുപത്രി പ്രസിഡന്റ് എം പി ജാക്സൻ, വൈസ്-പ്രസിഡണ്ട് ഇ ബാലഗംഗാധരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുടയിൽ ആദ്യമായിട്ടാണ് നിർമ്മിത ബുദ്ധിയെ ആശ്രയിച്ചുള്ള 51 ചാനൽ ഡിജിറ്റൽ എംആർഐ സ്കാൻ സെൻ്റർ ആരംഭിക്കുന്നത്. സെൻ്റർ നിലവിൽ വരുന്നതോടെ ആധികാരികമായ രോഗ നിർണ്ണയം എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചിലവിൽ സാധ്യമാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.