വയനാട് ദുരന്തം; ആർഭാടങ്ങൾ ഒഴിവാക്കി മേഖലയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം…

വയനാട് ദുരന്തം; ആർഭാടങ്ങൾ ഒഴിവാക്കി മേഖലയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം…

ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പട്ടണത്തിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷം. എസ്എൻബിഎസ്, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലയിലുൾപ്പെടുന്ന ശാഖായോഗങ്ങൾ , ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 20 ന് ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ പതാക ഉയർത്തൽ, സർവ്വൈശ്വര്യ പൂജ, പ്രഭാഷണം, പ്രസാദ ഊട്ട് , ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ നടക്കുമെന്ന് സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിൽ, യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 4 ന് കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് നിന്നുള്ള ഘോഷയാത്രയെ തുടർന്ന് അഞ്ചിന് ശ്രീനാരായണ ഹാളിൽ ചേരുന്ന പൊതുസമ്മേളനം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനന്തരം തിരുവാതിരക്കളിയും കലാപരിപാടികളും അരങ്ങേറും.ജയന്തിയുടെ മുന്നോടിയായുള്ള സാഹിത്യ മൽസരവും ചിത്രരചനാ മൽസരവും ആഗസ്റ്റ് 15 ന് നടക്കും. സമാജം സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ട്രഷറർ വേണു തോട്ടുങ്ങൽ,എസ്എൻവൈഎസ് പ്രസിഡണ്ട് പ്രസൂൺ പ്രവി ചെറാക്കുളം, സെക്രട്ടറി കെ യു അനീഷ് , മാതൃസംഘം പ്രസിഡണ്ട് ഹേമ ആനന്ദ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: