വയനാടിന്കൈ ത്താങ്ങായി ഇതരസംസ്ഥാന തൊഴിലാളിയുടെ മകളും; കരുതി വച്ച സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി…
ഇരിങ്ങാലക്കുട : കൽപ്പറമ്പ് വടക്കുംകര ഗവ. യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും തമിഴ്നാട് സ്വദേശിയുമായ മഹിഷ.ടി തൻ്റെ ഒരു വർഷക്കാലത്തെ സമ്പാദ്യമായി സൂക്ഷിച്ചു വച്ചിരുന്ന കാശ് കുടുക്ക വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകാനായി വിദ്യാലയത്തെ ഏൽപിച്ച് മാതൃകയായി.തമിഴ്നാട് സ്വദേശികളായ തവീദ് രാജ – സിൽവി ദമ്പതികളുടെ മകളാണ് മഹിഷ.ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന തൊഴിൽ വഴി ജീവിതം നയിക്കുന്നവരാണ് ഈ കുടുംബം.വടക്കുംകര ഗവ. യു.പി. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് തുക
പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പിക്ക് കൈമാറി.
പി.ടി.എ. പ്രസിഡൻ്റ് എം.എ. രാധാകൃഷ്ണൻ, എസ്.എം.സി. ചെയർമാൻ പി.കെ. ഷാജു, എം.പി.ടി എ പ്രസിഡൻ്റ് യമുന രമേഷ്, പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു.