വയനാടിനൊപ്പം എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘവും; ജയന്തി ആഘോഷങ്ങൾ ചുരുക്കി ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് കൈമാറും…

വയനാടിനൊപ്പം എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘവും; ജയന്തി ആഘോഷങ്ങൾ ചുരുക്കി ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് കൈമാറും…

ഇരിങ്ങാലക്കുട : വയനാട് ദുരിതബാധിതരെ സഹായിക്കാനായി ഗുരുദേവജയന്തി ആഘോഷം ചുരുക്കാനുള്ള തീരുമാനവുമായി എടക്കുളം ശ്രീനാരായണഗുരുസ്മാരകസംഘം . പ്രാദേശികഘോഷയാത്രകൾ ഒഴിവാക്കിയും ഘോഷയാത്ര ലളിതമാക്കിയുമാണ് 170 -ാം ജയന്തി ആഘോഷമെന്ന് സംഘം രക്ഷാധികാരി കെ വി ജിനരാജദാസൻ, പ്രസിഡണ്ട് സി പി ഷൈലനാഥൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 20 ന് വൈകീട്ട് 4 ന് ചെമ്പഴന്തി ഹാളിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയെ തുടർന്ന് 6.30 ന് ചേരുന്ന സാംസ്കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വച്ച് സംഘം സമാഹരിക്കുന്ന ദുരിതാശ്വാസനിധി പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി മന്ത്രിക്ക് കൈമാറും. സംഘം ട്രഷറർ കെ കെ രാജൻ, കമ്മിറ്റി കൺവീനർ വി സി ശശിധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: