ലോക ഗജദിനത്തിൽ വയനാടിന് കൈത്താങ്ങായി കൂട്ടുകൊമ്പന്മാർ ആനപ്രേമി സംഘടനയും; ധനസഹായതുക ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി…

ലോക ഗജദിനത്തിൽ വയനാടിന് കൈത്താങ്ങായി കൂട്ടുകൊമ്പന്മാർ ആനപ്രേമി സംഘടനയും; ധനസഹായതുക ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി…

ഇരിങ്ങാലക്കുട: ലോക ഗജദിനത്തിൽ വേറിട്ട മാതൃകയായി കൂട്ടുകൊമ്പന്മാർ എലിഫെന്റ് വെൽഫയർ ഫോറം.ഗജദിന ആഘോഷങ്ങൾ ഇത്തവണ ഒഴിവാക്കി വയനാട് ഉരുൾപൊട്ടലിൽ അതിജീവനത്തിന് കരുതലായി ആനപ്രേമി സംഘടനയായ കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫെയർ ഫോറം 25000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഘട്ടമായി ഇരുപത്തിഅയ്യായിരം രൂപ കൈമാറുകയും രണ്ടാം ഘട്ടമായി സംഘടന വയനാട്ടിലെ തന്നെ ആദിവാസി ഊരുകളിലെ ഇരുന്നൂറ്റിയമ്പത് കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.

 

കൂട്ടുകൊമ്പന്മാർ എലിഫെന്റ് വെൽഫയർ ഫോറം സംഘടനാ പ്രതിനിധികളായ ജിഷ്ണു.പി.എസ്,സുജിത് തിരിയാട്ട് ,അഭിഷേക് കെ.ബി, നന്ദകുമാർ എടവന, അവിൻ കൃഷ്ണ എന്നിവരും ആനഗവേഷകൻ മാർഷൽ.സി.രാധാകൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു.

Please follow and like us: