നാല് കോടി രൂപയുടെ കുട്ടംകുളം നവീകരണത്തിന് തുടക്കമായി; ടോപ്പോഗ്രാഫിക്കൽ സർവ്വേ മന്ത്രി ഡോ. ആർ ബിന്ദു സ്വിച്ച് ഓൺ ചെയ്തു…

നാല് കോടി രൂപയുടെ കുട്ടംകുളം നവീകരണത്തിന് തുടക്കമായി; ടോപ്പോഗ്രാഫിക്കൽ സർവ്വേ മന്ത്രി ഡോ. ആർ ബിന്ദു സ്വിച്ച് ഓൺ ചെയ്തു…

ഇരിങ്ങാലക്കുട : കുട്ടംകുളം നവീകരണത്തിന് തുടക്കം. സംസ്ഥാന ബജറ്റിൽ നിന്നും അനുവദിച്ച 4 കോടി രൂപ ചിലവിലുള്ള നിർമ്മാണ പ്രവൃത്തികളുടെ പ്രാരംഭ നടപടികളാണ് വെള്ളിയാഴ്ച ആരംഭിച്ചത്. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റേയും കുട്ടുകുളത്തിൻ്റേയും ചരിത്ര പ്രാധാന്യവും സാംസ്ക്കാരിക പശ്ചാത്തലവും കണക്കിലെടുത്താണ് നിർമ്മാണം നടത്തുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പി ഡബ്ല്യു ഡി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് സർവ്വേ നടപടികൾ നടത്തുന്നത്. സർവ്വേ നടപടി പൂർത്തിയാക്കി പ്ലാനും ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി ഉടൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചർ വിഭാഗത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുക. കുട്ടംകുളത്തിലും പരിസരത്തുമായി നടന്ന ടോപ്പാഗ്രാഫിക്കൽ സർവ്വേ നടപടികളിൽ മന്ത്രി ഡോ. ആർ ബിന്ദുവിനൊപ്പം ദേവസ്വം ഭരണസമിതി അംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു.

Please follow and like us: