കെഎസ്ടിപിയുടെ കോൺക്രീറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെ ;ഗതാഗത നിയന്ത്രണവും നിലവിൽ വന്നു….

കെഎസ്ടിപിയുടെ കോൺക്രീറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെ ;ഗതാഗത നിയന്ത്രണവും നിലവിൽ വന്നു….

ഇരിങ്ങാലക്കുട : ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ കോൺക്രീറ്റ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള റോഡിലാണ് ആദ്യഘട്ടത്തിൽ നിർമ്മാണം നടക്കുക. നിർമ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണവും നിലവിൽ വന്നു.തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ ഠാണാവിൽ നിന്നും മെയിൻ റോഡ് വഴി മാസ്സ് തിയേറ്റർ റോഡ്, ക്രൈസ്റ്റ് കോളേജ് റോഡ് വഴി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ ബസ്സ് സ്റ്റാന്റിൽ നിന്നും എ കെ പി ജംഗ്ഷൻ, ക്രൈസ്റ്റ് കോളേജ് റോഡ് വഴി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്കുമാണ് സർവീസുകൾ നടത്തുന്നത്.ചാലക്കുടി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാവിൽ നിന്നും മെയിൻ റോഡ് വഴി മാസ്സ് തിയറ്റർ റോഡ്, ക്രൈസ്റ്റ് കോളേജ് റോഡ്, എ കെ പി ജംഗ്ഷൻ വഴി ബസ്സ് സ്റ്റാന്റിൽ സർവീസ് അവസാനിപ്പിക്കും. റോഡിൻ്റെ പടിഞ്ഞാറ് വശത്തുമാത്രം നിർമ്മാണപ്രവർത്തികൾ നടക്കുന്നതിനാൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയിട്ടില്ല.

Please follow and like us: