വയനാട്ടിലേക്ക് കൈതാങ്ങുമായി തവനിഷ് ; രണ്ട് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നല്കാനും തീരുമാനം…
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനകളായ തവനിഷും, തവനിഷ് ഓൾഡ് വളണ്ടിയർ അസോസിയേഷനും എൻ. എസ്. എസും ചേർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ട് ദിവസം കൊണ്ട് സമാഹരിച്ച വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും, മറ്റ് ആവശ്യസാധനങ്ങളും അടങ്ങുന്ന വാഹനം ഉന്നത
വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു . ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ ആയ അസിസ്റ്റന്റ് പ്രൊഫസർ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രൊഫസർ റീജ യൂജിൻ, അസിസ്റ്റന്റ് പ്രൊഫസർ പ്രിയ വി. ബി, അസിസ്റ്റന്റ് പ്രൊഫസർ തൗഫീഖ് അൻസാരി,എൻ. എസ്.
എസ് കോർഡിനേറ്റർ ഷിന്റോ വി. പി, ഇംഗ്ലീഷ് അദ്ധ്യാപകൻ ബിബിൻ തോമസ് , ഫിസിക്സ് അദ്ധ്യാപകൻ അജിത്, തവനിഷ് , എൻ. എസ്.
എസ് വളണ്ടിയർസ് എന്നിവർ പങ്കെടുത്തു. ദുരന്തത്തിൽ ഭവനരഹിതരായ രണ്ട് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുമെന്നും തവനീഷിൻ്റെ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.