വയനാട് ദുരന്തം; ദുരിതബാധിതരെ സഹായിക്കാൻ നാലമ്പല തീർഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലഭിച്ച വരുമാനം നൽകാൻ പായമ്മൽ ശ്രീശത്രുഘ്നക്ഷേത്രം അധികൃതരുടെ തീരുമാനം…

വയനാട് ദുരന്തം; ദുരിതബാധിതരെ സഹായിക്കാൻ നാലമ്പല തീർഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലഭിച്ച വരുമാനം നൽകാൻ പായമ്മൽ ശ്രീശത്രുഘ്നക്ഷേത്രം അധികൃതരുടെ തീരുമാനം…

ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നാലമ്പല തീർഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലഭിച്ച വരുമാനം നൽകാൻ പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രം അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസത്തെ വരുമാനമായി ലഭിച്ച 304480 രൂപയാണ് നൽകുകയെന്ന് പായമ്മൽ ദേവസ്വം ചെയർമാൻ നെടുംമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരി, ദേവസ്വം സെക്രട്ടറി രമേഷ് എലിഞ്ഞിക്കോട്ടിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. ദേവസ്വം മെമ്പർമാരായ പ്രദീപ് നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട്, ബാബു എലിഞ്ഞിക്കോട്ടിൽ, ട്രഷറർ മനോജ് തുമ്പരത്തി, ക്ഷേത്ര സേവാ സമിതി സെക്രട്ടറി സതീഷ് ചാർത്താംകുടത്ത് , ട്രഷറർ പ്രഭാകരൻ കോപ്പുള്ളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: