‘കുട്ടിക്ക് ഒരു വീട് ‘ ; കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല നിർമ്മിച്ച് നൽകിയ വീട് കൈമാറി…
ഇരിങ്ങാലക്കുട : കെഎസ്ടിഎയുടെ ” കുട്ടിക്ക് ഒരു വീട് ” പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയിൽ നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്. പടിയൂർ തവളക്കുളം പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി ലതീഷ് അധ്യക്ഷത വഹിച്ചു. കെ എസ് ടി എ ഉപജില്ല സെക്രട്ടറി വിദ്യ കെ.വി,സംസ്ഥാന എക്സി. അംഗം സി.എ നസീർ , ജില്ലാ സെക്രട്ടറി കെ പ്രമോദ്, സംസ്ഥാന കമ്മിറ്റി അംഗം ദീപ ആൻ്റണി, ജില്ലാ സെക്രട്ടറി കെ പ്രമോദ്, ഡെന്നി ഡേവിസ്,ടി.എസ് സജീവൻ,രാജേഷ് അശോകൻ,പി. ആർ.രാമാനന്ദൻ കെ.കെ താജുദ്ദീൻ,കെ ആർ സത്യപാലൻ,എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഇ എച്ച് പീതാംബരൻ , സ്കൂൾ പ്രധാന അധ്യാപിക സി.പി സ്മിത എന്നിവർ സംസാരിച്ചു . കരാറുകാരൻ സബീഷിനെ ചടങ്ങിൽ ആദരിച്ചു. എഴ് ലക്ഷം രൂപ ചിലവിൽ 500 ചതുരശ്ര അടിയുള്ള വീടാണ് അധ്യാപകസംഘടന നിർമ്മിച്ച് നൽകിയത്.