വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ നിർമ്മാണം പൂർത്തിയായ 33 കെവി സബ്‌സ്റ്റേഷൻ ജൂലൈ  27ന് നാടിന് സമർപ്പിക്കും…

വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ നിർമ്മാണം പൂർത്തിയായ 33 കെവി സബ്‌സ്റ്റേഷൻ ജൂലൈ  27ന് നാടിന് സമർപ്പിക്കും…

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ നിർമ്മാണം പൂർത്തിയായ പുതിയ 33 കെവി സബ്‌സ്റ്റേഷൻ ജൂലൈ 27 ന് നാടിന് സമർപ്പിക്കും. രാവിലെ 11 ന് സബ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സബ് – സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഏകദേശം 7.7 കോടി രൂപ ചെലവിലാണ് സബ്‌സ്റ്റേഷൻ സർക്കാർ യാഥാർത്ഥ്യമാക്കുന്നത്. കൊമ്പൊടിഞ്ഞാമാക്കൽ, പുത്തൻചിറ, മാള, ചാലക്കുടി സെക്‌ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന തുമ്പൂർ, കൊമ്പൊടിഞ്ഞാമാക്കൽ, കടുപ്പശ്ശേരി, കുഴിക്കാട്ടുശ്ശേരി, കൊറ്റനല്ലൂർ പ്രദേശങ്ങളിലെ ഏതാണ്ട് കാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്ക് പദ്ധതി പ്രയോജനം ലഭിക്കും.

 

വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനും പ്രസരണ-വിതരണ നഷ്‌ടം കുറയ്ക്കാനും ഉള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സബ്‌സ്റ്റേഷൻ ആരംഭിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിലൂടെ ഇരിങ്ങാലക്കുട മണ്ഡലം മാതൃകയാവുകയാണെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ ദിനേഷും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: