പദ്ധതി നിർവഹണത്തിൽ വീഴ്ച; 15 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; ഇരിങ്ങാലക്കുട നഗരസഭക്ക് മുന്നിൽ ബിജെപി പ്രതിഷേധ സമരം…
ഇരിങ്ങാലക്കുട: 2023-24 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭ 15 കോടി രൂപ നഷ്ടപ്പെടുത്തിയതിൽ നഗരസഭ ഭരണസമിതിക്കും സർക്കാരിനുമെതിരെ പ്രതിഷേധ ധർണ്ണയുമായി ബിജെപി മുനിസിപ്പൽ കമ്മറ്റി. നഗരസഭ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കർഷക മോർച്ച സംസ്ഥാന ജന സെക്രട്ടറി എ ആർ അജിഘോഷ് ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു,ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട,പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ,ജന. സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ട് ടി ഡി സത്യദേവ്,രമേഷ് അയ്യർ, സിന്ധു സതീഷ്,കെ എം ബാബുരാജ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ അമ്പിളിജയൻ,ആർച്ച അനീഷ്,ഷാജുട്ടൻ,മായ അജയൻ, സ്മിത കൃഷ്ണകുമാർ, മായ അജയൻ,സരിത സുഭാഷ്, ഭാരവാഹികളായ സൽഗു തറയിൽ,ശ്യാംജി മാടത്തിങ്കൽ,രനുധ്, രാജൻ കുഴുപ്പുള്ളി, സിക്സൺ മാളക്കാരൻ എന്നിവർ നേതൃത്വം നൽകി.