കേന്ദ്രബജറ്റ്; കേരളമെന്നൊരു നാടുണ്ടിവിടെ – ” സമരകാഹളം ” എന്ന പേരിൽ പ്രതിഷേധ പരിപാടിയുമായി ജോയിൻ്റ് കൗൺസിലും…
ഇരിങ്ങാലക്കുട: കേരളജനതയെ അവഗണിച്ച കേന്ദ്രബജറ്റിനെതിരെ പ്രതിഷേധവുമായി ജോയിൻ്റ് കൗൺസിൽ . ‘ കേരളമെന്നൊരു നാടുണ്ടിവിടെ..’എന്ന മുഖ വാചകത്തോടെ സമരകാഹളം എന്ന പേരിൽ മേഖലാ കമ്മിറ്റി
സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സിവിൽസ്റ്റേഷൻ പരിസരത്ത് സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഇ.ജി.റാണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മേഖല സെക്രട്ടറി പി.ബി.മനോജ്കുമാർ, ട്രഷറർ പി എ നൗഫൽ , സംസ്ഥാന കൗൺസിൽ അംഗം ജി.പ്രസീത, ജില്ലാ കൗൺസിൽ അംഗം എൻ.ഐ.ഷാജു എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജെ.ക്ലീറ്റസ്, പി.കെ.ഉണ്ണികൃഷ്ണൻ, മേഖല കമ്മിറ്റി അംഗങ്ങളായ ഇ.എ.ആശ, ടി.കേശവദാസ്, ശ്രീജ ശ്രീനിവാസൻ, പി.എസ്.സംഗീത, അലക്സ എന്നിവർ നേതൃത്വം നൽകി.