വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത തൊടുപുഴ സ്വദേശി അറസ്റ്റിൽ…
ഇരിങ്ങാലക്കുട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ . തൊടുപുഴ വണ്ണപ്പുറം വേലപറമ്പിൽ ജോബി (28) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി നവനീത് ശർമ്മ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ് എന്നിവരുടെ നിർദ്ദേശപ്രകാരം കാട്ടൂർ സിഐ ഇ ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. യുകെയിൽ ഫിഷർ കട്ടർ ആയി പ്രതിമാസം 180000 ശമ്പളത്തിൽ ജോലിയും ഭർത്താവിനും മകനും ആശ്രിത വിസയും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തൊടുപുഴയിലുള്ള പ്രതിയുടെ കൊളംബസ് ജോബ്സ് ആൻ്റ് എഡ്യൂക്കേഷൻ എന്ന സ്ഥാപനം വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് 8,16, 034 രൂപ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ ബാബു ജോർജ്ജ്, രമ്യ കാർത്തികേയൻ, ശ്യാം എന്നിവരും അന്വേഷണത്തിൽ സംഘത്തിൽ ഉണ്ടായിരുന്നു.